അടൂർ: ഗൃഹപ്രവേശം ചെയ്ത വീട്ടിൽ പുരാവസ്തു ശേഖരവുമായി എ.എസ്.ഐ. തിരക്കിട്ട ജോലിക്കിടയിലും പുരാവസ്തുക്കൾ ശേഖരിക്കുന്നത് തിരുവല്ല സ്റ്റേഷനിലെ എ.എസ്.ഐ സുബൈർ ഹമീദിന്‍റെ വിനോദമാണ്. 15 വർഷമായി ശേഖരിച്ച പുരാവസ്തുക്കളാണ് പന്നിവിഴയിൽ പുതുതായി വാങ്ങിയ വീടിന് മുകളിൽ പ്രത്യേകം തയാറാക്കിയ ടെന്‍റിൽ ക്രമീകരിച്ചിരിക്കുന്നത്. വഞ്ചിഭൂമി മ്യൂസിയം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള അളവുതൂക്ക സാമഗ്രികൾ, ഫിലിം പ്രൊജക്ടർ, 100 വർഷം പഴക്കമുള്ള സൈക്കിൾ, റേഡിയോ, പഴയ മണ്ണെണ്ണ റാന്തൽ, ചിമ്മിനി വിളക്കുകൾ, പഴയ കാലത്തെ തയ്യൽ മെഷീനുകൾ, ടൈപ്റൈറ്റിങ് മെഷീനുകൾ, കാമറകൾ, ക്ലോക്ക്, വാച്ച്, നാണയങ്ങൾ, കറൻസി നോട്ടുകൾ, സ്റ്റാമ്പുകൾ, പുസ്തകങ്ങൾ, വാരികകൾ, മറ്റ് കൗതുകവസ്തുക്കൾ എന്നിവ സുബൈർ ഹമീദിന്‍റെ ശേഖരത്തിലുണ്ട്. ഗൃഹപ്രവേശനത്തോടൊപ്പം തിരുവല്ല ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറാണ് പുരാവസ്തു ശേഖരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. PTL ADR museum സുബൈർ ഹമീദ് വീട്ടിലെ മ്യൂസിയത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.