അടൂർ: 35ആം വാർഷികാഘോഷ വേളയിൽ ബ്രദേഴ്സിനെ തേടി മറ്റൊരു അംഗീകാരം കൂടി. നെഹ്റു യുവകേന്ദ്രയുടെ ഈ വർഷത്തെ ക്ലീൻ ഇന്ത്യ പുരസ്‌കാരം ബ്രദേഴ്‌സ് പ്രവർത്തകർ ഏറ്റുവാങ്ങി. ബ്രദേഴ്സിന്‍റെ പവിഴജൂബിലി ആഘോഷമായ സഫലം@35ന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിർമാർജനം, പൊതു ഇടങ്ങളിലെ ശുചീകരണം, ഗ്രാമസൗന്ദര്യവത്കരണം, സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാസ്കാരിക കേന്ദ്രത്തിന്‍റെയും സംഘടനയുടെ യുവത, വനിത വേദി, ബാലവേദി എന്നീ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് വൈവിധ്യമാർന്ന പരിപാടികൾ നടപ്പിലാക്കുന്നത്. നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമബോർഡ് എന്നിവരുടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് വിതരണം നടത്തി. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫിസർ പി. സന്ദീപ് കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, അസി. കലക്ടർ സന്ദീപ് കുമാർ എന്നിവർ പങ്കെടുത്തു. ബ്രദേഴ്സ് പ്രസിഡന്‍റ് വിമൽ കൈതക്കൽ, പ്രവർത്തകരായ ആർ. അരുൺ കുമാർ, നന്ദു മഠത്തിൽ, ബി. അഭിമന്യു, രാഹുൽ കൈതക്കൽ, എസ്. സുജിത് കുമാർ, ഗോവിന്ദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. PTL ADR Award കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല-സാംസ്കാരിക കേന്ദ്രത്തിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.