അടൂർ: ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് തുവയൂർ തെക്ക് മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതിൽ ശ്രീനാഥ് (32), ശ്രീരാജ് (28) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടാത്തലയിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവർ പിടിയിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ചവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവ സമയംതന്നെ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കും പ്രതികളെ പിടികൂടാനായി. ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനാണ്(27) വെട്ടേറ്റത്. അടൂർ ഡിവൈ.എസ്.പി ബിനു, ഏനാത്ത് സി.ഐ പി.എസ്. സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. PTL ADR Arrest ശ്രീനാഥ്, ശ്രീരാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.