റാന്നി: ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി നടുറോഡില്‍ തലകീഴായ് മറിഞ്ഞു. രണ്ട് വീടുകളുടെ മധ്യത്തിലായി മറിഞ്ഞതുമൂലം ഒഴിവായത് വന്‍ ദുരന്തം. ഇരുചക്ര വാഹനത്തില്‍ യാത്രചെയ്ത തമിഴ്നാട് സ്വദേശിക്കും ലോറി ഡ്രൈവര്‍ക്കും നിസ്സാര പരിക്കേറ്റു. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡില്‍ ഇടമുറി തോമ്പിക്കണ്ടം അംഗൻവാടിക്കുസമീപം മങ്ങാട്ടുപടിയില്‍ ബുധനാഴ്ച രാവിലെ 7.45ഓടെയാണ് അപകടം. ചെമ്പനോലിയിലെ സ്വകാര്യ ക്രഷര്‍ യൂനിറ്റില്‍നിന്ന് പാറ ഉൽപന്നങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. വൈദ്യുതി തൂണിലും റോഡിന്‍റെ കെട്ടിലും ഇടിച്ച ലോറി രണ്ട് വീടുകളുടെ മധ്യത്തിലേക്കാണ് മറിഞ്ഞത്. റോഡ് അടുത്ത സമയത്ത് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ടിപ്പര്‍ ലോറിയുടെ അമിതവേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ptl rni_3 accident ഫോട്ടോ: തോമ്പിക്കണ്ടത്ത് തലകീഴായി മറിഞ്ഞ ടിപ്പർ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.