പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ രണ്ടുമുതൽ ഏഴുവരെ ഉത്സവം നടക്കും. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരിയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരിയും കാർമികത്വം വഹിക്കും. രണ്ടിന് ഒമ്പതിന് കളഭാഭിഷേകം, 4.30ന് ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽനിന്ന് കൊടിയെഴുന്നള്ളിപ്പ്. 5.30ന് കൊടിയേറ്റ്. ഏഴിന് തിരുവരങ്ങിൻെറ ഉദ്ഘാടനം എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ് എം.എസ്. മോഹൻ നിർവഹിക്കും. തുടർന്ന് പനമറ്റം ശ്രീദേവി നൃത്തകലാലയത്തിൻെറ നടനവിസ്മയം. മൂന്നിന് 8.30ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, 4.30ന് കാഴ്ചശ്രീബലി, ഏഴിന് ഓട്ടൻതുള്ളൽ, 8.30ന് കരോക്കേ ഗാനമേള. നാലിന് 4.30ന് കാഴ്ചശ്രീബലി, ഏഴിന് വി. സൂരജ് ലാലിന്റെ സംഗീതസദസ്സ്. അഞ്ചിന് ഏഴിന് ചിറക്കടവ് ശിവപാർവതി തിരുവാതിര സംഘത്തിൻെറ തിരുവാതിര, 7.30ന് ഭക്തിഗാനമേള, 8.30ന് മാജിക് ഷോ. ആറിന് ഒന്നിന് ഉത്സവബലി ദർശനം, ഏഴിന് മ്യൂസിക്കൽ ഫ്യൂഷൻ. ഏഴിന് 11ന് കുംഭകുടനൃത്തം, ചേലത്തറ, കോയിപ്പള്ളി, മൂലകുന്ന്, അട്ടിക്കവല, തോണിപ്പാറ, ഇടത്തംപറമ്പ് എന്നിവിടങ്ങളിൽനിന്ന് കുംഭകുട ഘോഷയാത്ര. 2.30ന് ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുചിറയിലേക്ക് മൂലകുന്ന് വഴി എഴുന്നള്ളത്ത്, വൈകീട്ട് ഏഴിന് ചിറക്കടവിലെ ആറാട്ടുകടവിൽനിന്ന് മണിമല-പൊൻകുന്നം റോഡ് വഴി തിരിച്ചെഴുന്നള്ളത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.