അടൂർ: കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചുകയറി. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി. എം.സി റോഡിൽ അടൂരിൽനിന്ന് ഏനാത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് തിങ്കളാഴ്ച പുലർച്ച വടക്കടത്തുകാവിൽ അപകടത്തിൽപെട്ടത്. അഗ്നിരക്ഷാസേന ഡീസൽ പാത്രങ്ങളിലേക്ക് ചോർത്തിയും തളംകെട്ടി നിന്ന ഡീസൽ മണ്ണിട്ട് മൂടിയും റോഡിൽ പരന്ന എൻജിൻ ഓയിലിൽ മണ്ണ് വിതറിയും അപകടാവസ്ഥ ഒഴിവാക്കി. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ ടി.എസ്. ഷാനവാസിൻെറ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. PTL ADR Accident 1. അപകടത്തിൽപെട്ട കാർ 2. പൊട്ടിയ ടാങ്കിൽനിന്ന് ഡീസൽ ശേഖരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.