റാന്നി: കിലയുടെ ആഭിമുഖ്യത്തിൽ റാന്നി ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്തനിവാരണ പദ്ധതി അവലോകന ശിൽപശാല ബ്ലോക്ക് ഹാളിൽ സംഘടിപ്പിച്ചു. 14ാം പഞ്ചവത്സര പദ്ധതി വികസന രേഖയും വാർഷിക പദ്ധതി രേഖയും തയാറാക്കുന്നതിന് മുന്നോടിയായി, നിലവിലെ ദുരന്തനിവാരണ ആക്ഷൻ പ്ലാൻ പരിഷ്കരിക്കുകയാണ് മുഖ്യലക്ഷ്യം. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി നിർവഹിച്ചു. റാന്നി ബി.ഡി.ഒ അനു എം. ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ലത മോഹൻ, ബീന ജോബി, സജി കുളത്തുങ്കൽ, കില സ്റ്റേറ്റ് ഫാക്കൽറ്റി എം.കെ. വാസു, കില റിസോഴ്സ്പേഴ്സൻ പി.കെ. തോമസ്, ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ എന്നിവർ സംസാരിച്ചു. Ptl rni _4 kila Photo: കിലയുടെ നേതൃത്വത്തിൽ റാന്നി ബ്ലോക്കിലെ പഞ്ചായത്തുകൾക്കായി സംഘടിപ്പിച്ച ദുരന്തനിവാരണ പദ്ധതി അവലോകന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.