അടൂർ: നഗരസഭ സൊസൈറ്റി ജങ്ഷൻ-ടി.ബി റോഡിൽ പുളിക്കണ്ണാൻ കുളത്തിന് സമീപം തെങ്ങ് കടപുഴകി വൈദ്യതി ലൈനിലേക്ക് വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചുമാറ്റി പോസ്റ്റുകൾ നീക്കംചെയ്ത് ഗതാഗതയോഗ്യമാക്കി. തിങ്കളാഴ്ച രാവിലെ ആറിനാണ് സംഭവം. അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ഷാനവാസിൻെറ നേതൃത്വത്തിൽ സിയാദ്, അമൃതാജി, പ്രദീപ്, വിപിൻ, അനീഷ്, രവി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. PTL ADR Fire അഗ്നിരക്ഷാസേന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.