കോന്നി: കെ.എസ്.ടി.പി റോഡ് നിർമാണത്തിൻെറ പേരിൽ കോന്നിയിൽ മുടങ്ങിയ ശുദ്ധജല വിതരണം ഒരാഴ്ചക്കുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം, പഞ്ചായത്ത് അംഗം ആനി സാബു എന്നിവർ രാവിലെ മുതൽ സമരം നടത്തിയതിനെത്തുടർന്ന് വൈകീട്ട് നാലോടെ കെ.എസ്.ടി.പി അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ജില്ല പഞ്ചായത്ത് അംഗം വി.ടി. അജോമോൻ, ബ്ലോക്ക് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, ആർ. ദേവകുമാർ, പഞ്ചായത്ത് അധ്യക്ഷ സുലേഖ വി. നായർ തുടങ്ങിയവർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.