മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ യോഗത്തിന്‍റെ പേരിൽ സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിച്ചവരാണെന്ന് യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ. മല്ലപ്പള്ളിയിൽ നടന്ന മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു . തിരുവല്ല എസ്.എൻ.ഡി.പി. യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, യോഗം ഇൻസ്പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ, യൂനിയൻ വൈ: പ്രസിഡന്‍റ് കെ.ജി. ബിജു, കൗൺസിലറുമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, പ്രസന്നകുമാർ, മനോജ് ഗോപാൽ, സരസൻ റ്റി.ജെ,അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, വനിത സംഘം പ്രസിഡന്‍റ് സുമ സജികുമാർ, സെക്രട്ടറി സുധാഭായ് ബ്രഹ്മാനന്ദൻ കുമാരി സംഘം കോഓഡിനേറ്റർ ശോഭ ശശിധരൻ, യൂത്ത്മൂവ്മെന്‍റ് പ്രസിഡന്‍റ് വിശാവ് പി.സോമൻ , സെക്രട്ടറി സൂര്യകിരൺ വൈദീകയോഗം സെക്രട്ടറി സുജിത്ത് ശാന്തി, മല്ലപ്പള്ളി 863 നമ്പർ ശാഖാ പ്രസിഡന്‍റ് ഗിരീഷ് മല്ലപ്പള്ളി, സെക്രട്ടറി ഷൈലജ മനോജ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: എസ്.എൻ.ഡി.പി യോഗം മല്ലപ്പള്ളി മേഖല സമ്മേളനം വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.