ആഗോള തീർത്ഥാടന കേന്ദ്ര പ്രഖ്യാപന വാർഷികം നടത്തി കൊടുമൺ: ചന്ദനപ്പള്ളി സൻെറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയെ ആഗോള തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന്‍റെ വാർഷികവും സൻെറ് ജോർജ് അവാർഡ് ഓഫ് എക്സലൻസ് വിതരണവും നടത്തി. 2010 ഫെബ്രുവരി 26നാണ് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും അർമീനിയൻ ഓർത്തഡോക്സ് സഭയിലെ പരിശുദ്ധ അരാം പ്രഥമൻ കാതോലിക്ക ബാവയും ചേർന്ന് പ്രഖ്യാപനം നടത്തിയത്. വാർഷിക സമ്മേളനം കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിജു ജോൺ അധ്യക്ഷത വഹിച്ചു. സെന്‍റ് ജോർജ് അവാർഡ് ഓഫ് എക്സലൻസ് അസിസ്റ്റന്‍റ് വികാരി ഫാ. ജോം മാത്യു വിതരണം ചെയ്തു. ട്രസ്റ്റി ടി. കെ. വർഗീസ്, സെക്രട്ടറി ജോയൻ ജോർജ്, എം. മോനിക്കുട്ടി, ജേക്കബ് ജോർജ് കുറ്റിയിൽ, റോയി സാമുവൽ, റിന്‍റു മാത്യു, റോയി വർഗീസ് എന്നിവർ സംസാരിച്ചു. photo. ചന്ദനപ്പള്ളി വലിയപള്ളിയെ ആഗോള തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതിന്‍റെ വാർഷികം കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.