വയോധികയുടെ മാല മോഷ്ടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: വയോധികയുടെ മാല മോഷ്ടിച്ച കേസിൽ ആലപ്പുഴ വെള്ളക്കിണർ വാർഡിൽ തൻസീറ മൻസിലിൽ തൻസീർ (27), ആലപ്പുഴ വെള്ളക്കിണർ വാർഡിൽ തപാൽപറമ്പ് വീട്ടിൽ നഹാസ് (31) എന്നിവരെ അറസ്​റ്റ്​ ചെയ്തു. ഈ മാസം 10നാണ്​ കേസിനാസ്പദമായ സംഭവം. വീടിനു മുന്നിലെ റോഡിൽ നിൽക്കുകയായിരുന്ന തത്തംപള്ളി വാർഡിൽ ഹരിദാസിന്റെ ഭാര്യ ശോഭനയുടെ 20 ഗ്രാമിന്‍റെ സ്വർണമാലയാണ് പ്രതികൾ കവർന്നത്. ആലപ്പുഴ ഡിവൈ.എസ്​.പി എൻ.ആർ. ജയരാജ്​, ആലപ്പുഴ നോർത്ത് സി.ഐ കെ.പി. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികൾ കുടുങ്ങിയത്​. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കറുപ്പും വെളുപ്പും കലർന്ന ഹോണ്ട ഡിയോ സ്കൂട്ടർ ആണെന്ന് കണ്ടെത്തി. സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിൽ ഒന്നാം പ്രതി തൻസീറിനെ മുല്ലാത്തുവളപ്പിൽനിന്നും രണ്ടാം പ്രതി നഹാസിനെ മുരുകൻ ജങ്​ഷനുസമീപത്തുനിന്നും അറസ്റ്റ്​ ചെയ്യുകയായിരുന്നു. എ.എസ്​.പി ടി. ഫറാഷ്​, എസ്​.ഐ അബ്ദുൽ അസീസ്, എസ്.സി.പി.ഒമാരായ വി.എസ്​. ബിനോജ്, നജീബ്, സി.പി.ഒമാരായ റോബിൻസൺ, പി.കെ. സുഭാഷ്, ആർ. ശ്യാം, ജോസഫ് ജോയ് എന്നിവർ നേതൃത്വം നൽകി. APL prathikal വയോധികയുടെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ തൻസീറും നഹാസും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.