പന്തീരായിരം വഴിപാട്​; പടറ്റിക്കുല സമർപ്പണം പൂർത്തിയായി

തിരുവല്ല: ശ്രീവല്ല ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച പന്തീരായിരം വഴിപാടിനായുള്ള പടറ്റിക്കുല സമർപ്പണം പൂർത്തിയായി. ചൊവ്വാഴ്ചയാണ് പന്തീരായിരം വഴിപാട്. നാനൂറോളം പടറ്റിക്കുലകളാണ് രണ്ടുദിവസമായി ഭക്തർ നടയിൽ സമർപ്പിച്ചത്. കുലകൾ ഇന്ന് പഴുക്കക്കിടും. പന്തീരായിരം വഴിപാടിനുള്ള പഴക്കുലകൾ വഹിച്ചുള്ള നാമജപ ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ ഏഴിന്​ തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽനിന്ന്​ ആരംഭിക്കും. ഘോഷയാത്രയായി എത്തിക്കുന്ന പടറ്റിക്കുലകൾ മണ്ഡപത്തിൽ സമർപ്പിച്ചശേഷം രാവിലെ എട്ടിനുള്ള പന്തീരടി പൂജവേളയിലാണ് നിവേദിക്കുന്നത്. മാർച്ച്​ അഞ്ചിന്​ വൈകീട്ട് 5.35നും 6.05നും മധ്യേ പത്തുദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.