തിരുവല്ല: നെടുമ്പ്രം ഒറ്റത്തെങ്ങ് ജങ്ഷന് സമീപം കലുങ്ക് നികത്തി കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തി നടത്തിയ നീക്കം ഗ്രാമപഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് തടഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫിസർ നിരോധന ഉത്തരവ് നൽകി. കലുങ്ക് മണ്ണിട്ടുനികത്തി സമീപ പുരയിടത്തിൽ കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തി നടത്തിയ നീക്കമാണ് ശനിയാഴ്ച രാവിലെ 11ഓടെ നെടുമ്പം ഗ്രാമപഞ്ചായത്ത് അംഗം ജിജോ ചെറിയാന്‍റെ നേതൃത്വത്തിൽ തടഞ്ഞത്. തുടർന്ന് വില്ലേജ് ഓഫിസറും കൃഷി ഓഫിസറും സ്ഥലത്തെത്തി. നിർമാണം അനധികൃതമാണെന്ന് ബോധ്യമായതിനെത്തുടർന്ന് വസ്തു ഉമക്ക് നിരോധന ഉത്തരവ് നൽകുകയായിരുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് കലുങ്ക് നികത്തുന്നത് കൂടുതൽ ദുരിതങ്ങൾക്ക് കാരണമാകുമെന്നും നിർമാണം തുടർന്നാൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ജിജോ ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.