റാന്നി: ശരിയായ മതപഠനത്തിന്‍റെ അഭാവവും ആചാര്യ വചനങ്ങളോടുള്ള അവഗണനയുമാണ് സമൂഹത്തിൽ ഇന്ന് കാണുന്ന അപചയങ്ങൾക്ക് കാരണമെന്ന് മതപാഠശാല അധ്യാപക പരിഷത്ത് പ്രസിഡന്‍റ് വി.കെ. രാജഗോപാൽ അഭിപ്രായപ്പെട്ടു. 76ാമത് റാന്നി ഹിന്ദുമഹാസമ്മേളനത്തിന്‍റെ മൂന്നാം ദിവസം നടന്ന രവിവാര പാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവമത സാരവും ഒന്നാണെന്ന് ആചാര്യന്മാർ പറഞ്ഞുതന്നിട്ടും കേവലം സ്വാർഥലാഭത്തിനുവേണ്ടി മതവിശ്വാസികൾ തമ്മിൽ കലഹിക്കുകയാണ്. ഓരോ മതത്തിന്‍റെയും അന്തസ്സത്ത മനസ്സിലാക്കി പ്രവർത്തിച്ചാൽ സമൂഹത്തിലെ വിഭാഗീയതയും വർഗീയതയും ഒഴിവാക്കാൻ കഴിയും. അതിനുവേണ്ടി മതപാഠശാലകളെ ഗ്രാമീണ സാംസ്കാരിക കേന്ദ്രങ്ങളായിക്കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും രാജഗോപാൽ പറഞ്ഞു. ചടങ്ങിൽ പരിഷത്ത് മുൻ സെക്രട്ടറി ടി.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻഡോവ് കമ്മിറ്റി കൺവീനർ പി. ചന്ദ്രമോഹൻ സ്വാഗതവും സെക്രട്ടറി രവീന്ദ്രൻ നായർ നന്ദിയും പറഞ്ഞു. Ptl rni _1hindu mathasammelenam ഫോട്ടോ: റാന്നി ഹിന്ദുമഹാസമ്മേളനത്തിൽ നടന്ന രവിവാര പാഠശാല സമ്മേളനം മതപാഠശാല അദ്ധ്യാപക പരിഷത്ത് പ്രസി ഡന്‍റ് വി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.