കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി

അടൂർ: കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രിയങ്ക പ്രതാപ്​, വൈസ് പ്രസിഡന്‍റ്​ എസ്. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ട്​ ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ദിനംപ്രതി നാനൂറിലധികം രോഗികളാണ് ഇവിടെ ചികിത്സക്ക്​ എത്തുന്നത്. ഇവിടെ ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ അടൂർ ഗവ.​ ആശുപത്രിയെയാണ് ആളുകൾ ആശ്രയിച്ചിരുന്നത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്‍റെ ഒന്നാം ഘട്ടമായി സ്റ്റാഫ്‌ നഴ്‌സ്‌, ലാബ് ടെക്നീഷൻ തസ്തികകൾ പുതുതായി സൃഷ്ടിച്ച്​ ഉത്തരവിറങ്ങി. PTL ADR PHC കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.