ശിവരാത്രി ഉത്സവം കൊടിയേറി

തിരുവല്ല: ചാത്തങ്കരി അർധനാരീശ്വര ക്ഷേത്രത്തിൽ . എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ ധർമപതാക ഉയർത്തി. തിരുവല്ല യൂനിയൻ പ്രസിഡന്‍റ്​ ബിജു ഇരവിപേരൂർ, അനിൽ ചക്രപാണി എന്നിവർ പങ്കെടുത്തു. നിരണം ചുണ്ടന്‍റെ നിർമാണത്തിന് സംഭാവന നൽകി തിരുവല്ല: ജില്ലയിലെ ആദ്യ ചുണ്ടൻവള്ളമായ നിരണം ചുണ്ടന്‍റെ നിർമാണത്തിന് ചക്കുളം പ്രിയദർശിനി കുടുംബശ്രീ യൂനിറ്റ് 10,001 രൂപ നൽകി. യൂനിറ്റ് പ്രസിഡൻറ് രാജമ്മ ശശി തുക ട്രഷറർ ജോബി ആലപ്പാടിന് കൈമാറി. തോമസ് പുരക്കൽ, വാർഡ് മെംബർ സാറാമ്മ ഗീവർഗീസ്, അജിൽ പുരക്കൽ, റോബി തോമസ്, സുധർമ മഹേശൻ, ദിലീപ്, അശോകൻ, റെന്നി തേവേരിൽ എന്നിവർ സംസാരിച്ചു. നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ല: സർക്കിൾ സഹകരണ യൂനിയന്‍റെ താലൂക്കുതല നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കടപ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ജോസഫ് തോമസ് അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.