പന്തളം മേഖലയിൽ എൽ.ഡി.എഫിന് മുൻതൂക്കം

പന്തളം: പന്തളം മേഖലകളിൽ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുൻതൂക്കം. പന്തളം നഗരസഭ, കുളനട, തുമ്പമൺ എന്നീ പഞ്ചായത്തുകൾ സി.പി.എം അനുകൂല പാനൽ വിജയിച്ചു. എല്ലായിടങ്ങളിലും വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നത്. പന്തളം നഗരസഭയിൽ വി.എ. രാജലക്ഷ്മി ചെയർപേഴ്സനായും സിനിമോത്തിലാൽ വൈസ് ചെയർപേഴ്സനായും തെരഞ്ഞെടുത്തു. തുമ്പമൺ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സായി ഓമന ഗോപാലനെ തെരഞ്ഞെടുത്തു. കുളനട പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ അയിനി സന്തോഷിനെ ചെയർപേഴ്സനായും വൈസ് ചെയർപേഴ്സനായി നിർമല രാജീവിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.