തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 144ാമത് ജന്മദിന മഹോത്സവത്തിന്‍റെ ഭാഗമായി പ്രത്യക്ഷ രക്ഷ ദൈവസഭ ആസ്ഥാനമായ നടത്തി. സി.എസ്.ഐ സഭ മുൻ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്തു. പി.ആർ.ഡി.എസ് ഗുരുകുല ശ്രേഷ്ഠൻ ഇ.ടി. രാമൻ അധ്യക്ഷത വഹിച്ചു. ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ, എസ്.എൻ.ഡി.പി യോഗം സംസ്ഥാന ജോയന്‍റ് സെക്രട്ടറി പി.എസ്. വിജയൻ, ഗുരുകുല സമിതി അംഗങ്ങളായ കെ.എസ്. വിജയകുമാർ, മണി മഞ്ചാടിക്കരി, എ. തങ്കപ്പൻ, മേഖല ഉപദേഷ്ടാക്കളായ എസ്. ജ്ഞാനസുന്ദരം, ടി.ടി. സുന്ദരം, എം.കെ. വിജയൻ, വിജയൻ മൈലച്ചൽ, യു.പി. കൃഷ്ണൻകുട്ടി, ശാഖ ഉപദേഷ്ടാക്കളായ ടി.കെ. മുരളീധരൻ, ഇ.കെ. രവീന്ദ്രൻ, പി.കെ. വിജയൻ, സഹ ഉപദേഷ്ടാക്കളായ പി.കെ. ബാലൻ, എം.ജി. രാജപ്പൻ, എട്ടുകര സെക്രട്ടറി മനേഷ് വെള്ളിക്കര, ശാഖ സെക്രട്ടറിമാരായ എസ്. ജ്ഞാനശീലൻ, എസ്. രവീന്ദ്രൻ, എൻ.വി. പ്രകാശ് എന്നിവർ സംസാരിച്ചു. ഉപദേഷ്ട സമിതി സെക്രട്ടറി പി. ദയാനന്ദൻ സ്വാഗതവും ജോയന്‍റ് സെക്രട്ടറി അരുൺകുമാർ നന്ദിയും പറഞ്ഞു. PTL43matha sammelanam പ്രത്യക്ഷരക്ഷ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ 144ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതസമ്മേളനം സി.എസ്.ഐ മുൻ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.