സുരക്ഷ കവച്; വി.കെ. സുരേഷ് ഒന്നാമത്

റാന്നി: പോസ്റ്റ്​ ഓഫിസിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യ പോസ്റ്റ് പേ​മെന്റ്സ് ബാങ്ക് ടാറ്റ എ.ഐ.ജി, ബജാജ് അലയൻസ് എന്നിവരുമായി ചേർന്ന്​ നടത്തുന്ന ജനറൽ ഇൻഷുറൻസിന്റെ ഭാഗമായി ദേശീയാടിസ്ഥാനത്തിൽ നടത്തിയ സുരക്ഷ കവച് മത്സരത്തിൽ റാന്നി പോസ്റ്റൽ സബ് ഡിവിഷനിലെ നാരങ്ങാനം നോർത്ത് പോസ്റ്റ്​ ഓഫിസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ റാന്നി തോട്ടമൺ വാളിക്കൽ വി.കെ. സുരേഷ് രാജ്യത്ത്​ ഒന്നാമതെത്തി. ഈ മാസം 15ന് അവസാനിച്ച ഒരുമാസക്കാലത്തെ മത്സരത്തിൽ വാഹന ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയിൽ 3.34 ലക്ഷം രൂപയുടെ പ്രീമിയം സമാഹരിച്ചാണ് വി.കെ. സുരേഷിന്​ നേട്ടത്തിൽ എത്താനായത്​​. Ptl rni_1 First prize ഫോട്ടോ: വി.കെ. സുരേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.