പുഷ്പഗിരി ഡെന്‍റൽ കോളജിൽ പച്ചക്കറി വികസന പദ്ധതി

തിരുവല്ല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും പുഷ്പഗിരി ഡെന്‍റൽ കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച പച്ചക്കറി വികസന പദ്ധതി മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാത്തൻ ജോസഫ് അധ്യക്ഷത വഹിച്ചു. പുഷ്പഗിരി ഡയറക്ടർ ഫാ. എബി വടക്കുംതല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ. നായർ, ഗ്രാമപഞ്ചായത്ത്​ അംഗം ശാർമിള സുനിൽ, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. ജോർജ് വർഗീസ്, ആരോഗ്യ സർവകലാശാല സെനറ്റ് അംഗം ഡോ. തോമസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.