ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ മേള

പത്തനംതിട്ട: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍, ഇലന്തൂര്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കായി ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ കാരംവേലി ഗവ.എല്‍.പി സ്‌കൂളില്‍ യും ബോധവത്കരണക്ലാസും നടത്തും. മേളയില്‍ പങ്കെടുത്ത്​ രജിസ്ട്രേഷന്‍ അപേക്ഷ നല്‍കുന്നതിന്​ അപേക്ഷകന്‍റെ ഫോട്ടോ, തിരിച്ചറിയല്‍ രേഖ, കൈവശാവകാശം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം. ഭക്ഷണവസ്തുക്കളുടെ നിര്‍മാണം, വിതരണം, സംഭരണം, വ്യാപാരം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനോ ലൈസന്‍സോ എടുത്തിരിക്കണം. ........................ പള്‍സ് പോളിയോ 27ന്: ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു പത്തനംതിട്ട: ജില്ലയിലെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് എ.ഡി.എം അലക്‌സ് പി. തോമസിന്‍റെ അധ്യക്ഷതയില്‍ ജില്ലതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഈ മാസം 27നാണ് പള്‍സ് പോളിയോ വിതരണം നടക്കുന്നത്. ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള 65,444 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 422 കുട്ടികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 970 പോളിയോ ബൂത്താണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, 16 ട്രാന്‍സിറ്റ് ബൂത്തും(ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍), 12 മൊബൈല്‍ ബൂത്തുമുണ്ട്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സന്തോഷ് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.