പത്തനംതിട്ട: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ഗ്രേഡ് രണ്ട്, പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോഡര്‍ /സ്റ്റോര്‍ കീപ്പര്‍ /എന്യൂമറേറ്റര്‍ (കാറ്റഗറി നം. 375/2019) (ഫസ്റ്റ് എന്‍.സി.എ ധീവര) തസ്തികയുടെ 31/01/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഈ മാസം 25ന് രാവിലെ 10.30ന് ജില്ല പി.എസ്.സി ഓഫിസില്‍ നടത്തും. ഫോണ്‍: 0468 2222665. .............................. ജസ്റ്റിസ് ജെ.ബി. കോശി കമീഷന് പി.സി.ഐ നിവേദനം നൽകി പത്തനംതിട്ട: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍റെ ഹിയറിങ്ങിൽ ഹാജരായി പി.സി.ഐ കേരള സ്റ്റേറ്റ് നിവേദനം നൽകി. പി.സി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ എന്നിവരാണ് പങ്കെടുത്തത്. പെന്തകോസ്ത് സമൂഹം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ പി.സി.ഐ ഭാരവാഹികൾ കമീഷന് മുമ്പാകെ അവതരിപ്പിച്ചു. മുനിസിപ്പൽ, പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ ആരാധനാലയങ്ങൾക്കായി ലഘൂകരിക്കുക, സഭാഹാളുകളുടെ പണികൾ തടസ്സപ്പെടുത്തുന്ന സങ്കീർണ വ്യവസ്ഥകൾ ഇളവ് ചെയ്യുക, സ്ഥിരമായി മൃതശരീരങ്ങൾ സംസ്കരിക്കുന്ന സെമിത്തേരികളെ നിയമവിധേയമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പൊതുസെമിത്തേരി അനുവദിക്കുക, വിവിധ ബോർഡ്, കോർപറേഷൻ, ന്യൂനപക്ഷ, യൂത്ത്, വനിത കമീഷൻ സ്ഥാനങ്ങളിലേക്ക് പെന്തകോസ്ത് പ്രാതിനിധ്യം ഉറപ്പാക്കുക, പെന്തകോസ്ത് വിഭാഗത്തെ കമ്യൂണിറ്റിയായി അംഗീകരിക്കുന്ന സർക്കാർ വിജ്ഞാപനം നടപ്പാക്കുക, പിന്നാക്ക, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനുകളിൽ വായ്പവ്യവസ്ഥകൾ ലഘൂകരിക്കുക തുടങ്ങിയ വിഷയങ്ങൾ കമീഷന്‍റെ മുമ്പാകെ ഉന്നയിച്ചു. ഫോട്ടോ PTL 13 JALAM DC നദി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.