തദ്ദേശ സ്വയംഭരണ ദിനാചരണം; സെമിനാർ ഇന്ന്

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ ദിനാചരണം ശനിയാഴ്ച രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലതല സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. 'ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍' വിഷയത്തില്‍ ജില്ല ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത് കുമാറും 'നവകേരളം കര്‍മപദ്ധതി' വിഷയത്തില്‍ ജില്ല റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍മാന്‍ എം.കെ. വാസുവും 'സംയോജിത തദ്ദേശസ്വയംഭരണ സര്‍വിസ്' വിഷയത്തില്‍ കില ഹെല്‍പ് ഡെസ്‌ക് കണ്‍സള്‍ട്ടന്റ് സി.പി. സുനിലും വിഷയാവതരണം നടത്തും. ............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.