പുല്ലൂപ്രത്ത് ഒറ്റയാൻ പന്നിയെ വെടിവെച്ചു കൊന്നു

റാന്നി: അങ്ങാടി പുല്ലൂപ്രം സ്വദേശികളുടെ പേടി സ്വപ്നമായിരുന്ന 'ഒറ്റയാൻ' പന്നിയെ വനം വകുപ്പ് നിയമിച്ച ഷൂട്ടറായ റെജി മുരിക്കേത്ത് ബുധനാഴ്ച രാത്രിയിൽ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി നടപടികൾ നടത്തി പോസ്റ്റ്‌മോർട്ടം ചെയ്ത് മറവുചെയ്തു. 100 കിലോയോളം ഭാരമുണ്ടായിരുന്നു. പൂവന്മല തേക്കാട്ടിൽ പടിക്കൽ കയ്യാലപ്പുറത്തെ ബിജുവിന്‍റെ കൃഷിയിടത്തിൽ നിന്നുമാണ് പന്നിയെ വെടിവെച്ചത്. ptl rni _2 pig photo: അങ്ങാടി പുല്ലൂപ്രത്ത് ഒറ്റയാൻ പന്നിയെ വെടിവെച്ചു കൊന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.