പത്തനംതിട്ട: ആർ.എസ്.എസ് രാജ്യസുരക്ഷക്ക് ഭീഷണിയായതിനാലാണ് എതിർക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം മുഹമ്മദാലി ജിന്ന. പോപുലര്‍ ഫണ്ട് രൂപവത്കരണ ദിനമായ 17ന് 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' പ്രമേയത്തില്‍ പത്തനംതിട്ട ടൗണില്‍ നടന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷക്കാണ് പോപുലർ ഫ്രണ്ട് ഊന്നൽ നൽകുന്നത്. മുസ്ലിം വംശഹത്യ പ്രോത്സാഹിപ്പിച്ചും ഭരണഘടനയെ അസ്ഥിരപ്പെടുത്തിയും ആർ.എസ്.എസ് രാജ്യസുരക്ഷക്ക് ഭീഷണിയായിരിക്കുകയാണ്. എത്രതന്നെ പ്രതിസന്ധി നേരിടേണ്ടിവന്നാലും ആർ.എസ്.എസിനെതിരായ പോരാട്ടം പോപുലർ ഫ്രണ്ട് തുടരുമെന്നും മുഹമ്മദാലി ജിന്ന പറഞ്ഞു. ജില്ല പ്രസിഡന്റ് എസ്. സജീവ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എ.കെ. സലാഹുദ്ദീന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് മുഹമ്മദ് അനീഷ്, പത്തനംതിട്ട നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ ഷെമീര്‍ എസ്., ഫാത്തിമ വാഹിദ്, എ.ആര്‍. ബുഹാരി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി സാദിക്ക് അഹ്മദ് സ്വാഗതം പറഞ്ഞു. പാസിങ്ഔട്ട് പരേഡും നടന്നു. പടം: PTL42popular frond പോപുലര്‍ ഫണ്ട് രൂപവത്കരണ ദിനമായ വ്യാഴാഴ്ച പത്തനംതിട്ട ടൗണില്‍ നടന്ന യൂനിറ്റി മീറ്റും പൊതുസമ്മേളനവും ദേശീയ സമിതിയംഗം മുഹമ്മദാലി ജിന്ന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.