യു.ടി.യു.സി ജനറൽ ബോഡി

മല്ലപ്പള്ളി: യു.ടി.യു.സി ചുങ്കപ്പാറ യൂനിറ്റിന്റെ ജനറൽബോഡി യോഗം ഹെഡ് ലോഡ് ആൻഡ്​ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ മാർച്ചിൽ രാജ്യവ്യാപകമായി നടത്തുന്ന 48 മണിക്കൂർ പൊതുപണിമുടക്ക് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി എൻ. സോമരാജൻ, കൺവീനർ ഇ.കെ. ഭാസ്​കരൻ, വി.എം. ബിനോയി, എൻ.ജെ. മാത്യു, ഇ.കെ. ശ്രീധരൻ, ലിജോ ആന്റണി, തോമസ് മുഴയമുട്ടം, പി.കെ. രാജു, ഇ.കെ. പ്രഭാകരൻ, ഇ.എസ്​. അനീഷ്, രഞ്ജിത് എന്നിവർ സംസാരിച്ചു. യൂനിറ്റ് കൺവീനറായി പി.കെ. കുട്ടപ്പനെ തെരഞ്ഞെടുത്തു. മല്ലപ്പള്ളി തിരുമാലിട ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും മലപ്പള്ളി: പ്രസിദ്ധമായ മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. 28ന് രാത്രി കാവടി വിളക്കും മാർച്ച് ഒന്നിന് ഉച്ചക്ക് 12ന് കാവടിയാട്ടവും നടക്കും. 26ന് പള്ളിവേട്ട മയം, 27ന് ആറാട്ടും. രാത്രി 12ന് കാവടിയുടെ പ്രധാന ചടങ്ങായ ഹിഡുംബൻ പുജ നടക്കും. രക്ഷാധികാരി പി.വി. പ്രസാദ്, പ്രസിഡന്റ് എസ്. മനോജ് ശ്രീനികേതൻ, വൈസ് പ്രസിഡന്റ് റെജി തേക്കുങ്കൽ, പബ്ലിസിറ്റി കൺവീനർ പ്രജിത്ത് മുല്ലയ്ക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.