യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ യോഗം

വടശേരിക്കര: അട്ടത്തോട് കോളനിയെ ഇരുട്ടിലാക്കിയ പെരുനാട് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ്‌ അട്ടത്തോട് വാർഡ് കമ്മിറ്റി പ്രതിഷേധയോഗം നടത്തി. വിഷയത്തില്‍ നിരവധി തവണ അയൽക്കൂട്ടം വഴിയും ഊരുകൂട്ടം വഴിയും പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. അട്ടത്തോട് കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും എത്തിക്കുന്നതിലും പെരുനാട് ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി പരാജയമാണെന്ന് യൂത്ത് കോൺഗ്രസ്‌ കുറ്റപ്പെടുത്തി. വാർഡ് പ്രസിഡന്റ് അമ്പിളി രമേശ്​ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ദീപു പീടികയിൽ ഉദ്​ഘാടനം ചെയ്തു. ശ്രീരാജൻ വെട്ടിയ്ക്കൽ, പ്രമോദ് മമ്പാറ, അരവിന്ദ് വെട്ടിയ്ക്കൽ, സന്ധ്യ രവീന്ദ്രൻ, അനൂപ് ദത്ത്‌, സുരേന്ദ്രൻ കിടങ്ങിൽ, ഓമന സത്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.