അഞ്ച്​ ഗ്രാമപഞ്ചായത്തുകൾക്ക്​ മഹാത്മ പുരസ്‌കാരം

പത്തനംതിട്ട: ജില്ലയിലെ അഞ്ച്​ ഗ്രാമപഞ്ചായത്തുകൾക്ക്​ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ സംസ്ഥാനതല മഹാത്മ പുരസ്‌കാരം. ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി പഞ്ചായത്തുകൾക്കാണ്​ അംഗീകാരം. ഒരേസമയം അഞ്ച്​ പഞ്ചായത്തുകൾക്കുള്ള അംഗീകാരം ജില്ലക്ക്​ നേട്ടമായി. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ സ്വരാജ്​ ട്രോഫി നേടി പ്രവർത്തന മികവിൽ ജില്ലയിൽ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്​ ഒന്നാമതെത്തി​. ഇരവിപേരൂരാണ്​ രണ്ടാം സ്ഥാനത്ത്​. 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തിലാണ്​ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വരാജ്​ ട്രോഫി നല്‍കുന്നത്​. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ചുലക്ഷം രൂപയുമാണ്​ ലഭിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.