സ്കൂളിൽ വെള്ളമെത്തിച്ചു

പത്തനംതിട്ട: ദിവസങ്ങളായി വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന പത്തനംതിട്ട തൈക്കാവ് സ്കൂളിൽ സി.പി.ഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിച്ചുനൽകി. തിങ്കളാഴ്ച മുതൽ സ്കൂൾ പൂർണമായും തുറക്കാനിരിക്കെ സ്കൂളിലും പ്രദേശവാസികൾക്കും വെള്ളം ലഭ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജല അതോറിറ്റി അധികൃതരോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, ലോക്കൽ സെക്രട്ടറി ബി. ഹരിദാസ്, നഗരസഭാംഗം സുമേഷ് ബാബു, അയൂബ് എം., സുരേഷ് ബാബു, സി.സി. ഗോപാലകൃഷണൻ, മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, അംഗങ്ങളായ എ.ജെ. റഫീക്ക്, ശുഭ കുമാർ, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പങ്കെടുത്തു. Phot.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.