ഏനാദിമംഗലം ഞക്കാട്ട് പാലം ഉദ്ഘാടനം ചെയ്തു

അടൂർ: ഞക്കാട്ട് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി. ഇളമണ്ണൂർ ഞക്കാട്ട് പാലം പ്രദേശവാസികൾക്ക് തുറന്നുനൽകി. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം പണിതത്. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂർ വലിയ തോടിന്​ കുറുകെ പാലം ഇല്ലാത്തതിനാൽ യാത്ര ചെയ്യാനാവാത്ത സാഹചര്യമായിരുന്നു. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള, ഏനാദിമംഗലം സഹകരണ ബാങ്ക് പ്രസിഡന്‍റ്​ പ്രഫ. കെ. മോഹൻകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ അഡ്വ. ആർ.ബി. രാജീവ്‌ കുമാർ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ഉദയരശ്മി, കാഞ്ചന, അരുൺ കുമാർ എന്നിവർ ഡി. ഭാനുദേവൻ, സനന്ദൻ ഉണ്ണിത്താൻ, സി.ബിനോയ്‌, സീമ, അബിൻ കുമാർ എന്നിവർ സംസാരിച്ചു. PTL ADR Bridge ഏനാദിമംഗലം ഞക്കാട്ട് പാലം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.