പത്തനംതിട്ട: പട്ടികജാതി-വര്‍ഗ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സെല്‍ നിര്‍ത്തിയ നടപടിയിൽ ദലിത് സമുദായ മുന്നണിയുടെ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ധര്‍ണയുടെ ഭാഗമായാണ് ജില്ലകളില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്. ധര്‍ണ ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആദിവാസി ഐക്യമുന്നണി പ്രസിഡന്റ് ചിത്ര നിലമ്പൂര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റി അംഗം മേലൂട് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളത്തില്‍ ഭാരവാഹികളായ പി.എ. പ്രസാദ്, സംസ്ഥാന സെക്രട്ടറി ബിജോയ് ഡേവിഡ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മേലൂട് ഗോപാലകൃഷ്ണന്‍, ജില്ല പ്രസിഡന്റ് വി.പി. ഗോപി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ് പത്തനംതിട്ടയിൽ പത്തനംതിട്ട: ജില്ല ഹോക്കി അസോസിയേഷൻ ആഭിമുഖ്യത്തിൽ മാർച്ച് നാല് മുതൽ ആറുവരെ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിന്‍റെ സ്വാഗതസംഘം രൂപവത്കരണം യോഗം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, മലയാലപ്പുഴ മോഹനൻ, എസ്. രവീന്ദ്രൻ, ജില്ല ട്രഷറർ വിനോദ് പുളിമൂട്ടിൽ, എൻ.പി. ഗോപാലകൃഷ്ണൻ, പി.ആർ. ഗിരീഷ്, പി. സുലേഖ, ആർ. ഷൈൻ, ബിജിലാൽ താന്നിനിൽക്കുന്നതിൽ എന്നിവർ സംസാരിച്ചു. ഹോക്കി അസോസിയേഷൻ ജില്ല സെക്രട്ടറി അമൃത് സോമരാജൻ സ്വാഗതം പറഞ്ഞു. photo PTL 14 HOCKY സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ് സ്വാഗതസംഘം രൂപവത്കരണ യോഗം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.