സാറാ തോമസ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പത്തനംതിട്ട: ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ സാറാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ജനതാദൾ എസ്​ പ്രതിനിധിയായ സാറാ തോമസ് കോഴഞ്ചേരി ഡിവിഷനെയാണ്​ പ്രതിനിധീകരിക്കുന്നത്​. ഇടതുമുന്നണി ധാരണ പ്രകാരം രണ്ടാം ടേമിൽ പുളിക്കീഴ്​ ഡിവിഷനെ പ്രതിനിധീകരിക്കുന്ന കേരള കോൺ​ഗ്രസ്​ എമ്മിലെ അന്നമ്മ പി. ജോസ്​ ആണ്​ വൈസ്​ പ്രസിഡന്‍റ്​ ആകേണ്ടിയിരുന്നത്​. എന്നാൽ, ഇവർ അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്നതിനാൽ രണ്ടാം ടേം ജനതാദളിന്​ നൽകുകയായിരുന്നു. അടുത്ത ടേമിൽ അന്നമ്മ പി. ജോസ്​ വൈസ് പ്രസിഡന്റാകും. സി.പി.ഐയിലെ രാജി പി. രാജപ്പൻ ആയിരുന്നു വൈസ്​ പ്രസിഡന്‍റ്​. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് 11ഉം യു.ഡി.എഫിലെ ജെസി അലക്സിന് നാലും വോട്ട്​ ലഭിച്ചു. എൽ.ഡി.എഫ്​ ഭരണത്തിലുള്ള 16 അംഗങ്ങളുള്ള ഭരണസമിതിയില്‍ 15 പേര്‍ ഹാജരായിരുന്നു. വരണാധികാരി കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിയുക്ത വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ഡി.എം.ഒ ഡോ. എല്‍. അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 11 sara thomas പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ സാറാ തോമസ് എഴുമറ്റൂർ പഞ്ചായത്തിൽ പൊതുശ്മശാനം വേണം എഴുമറ്റൂർ: എഴുമറ്റൂർ പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലാത്തതിനാൽ മൃതദേഹം മറവു ചെയ്യാൻ കഴിയാത്ത സ്ഥിതി​യെന്ന്​ പരാതി. നിലവിലുള്ള പൊതുശ്മശാനം പട്ടികജാതി വിഭാഗങ്ങൾക്ക്​ മാത്രമുള്ളതുകൊണ്ട് മറ്റ് ഇതര വിഭാഗങ്ങളെ മറവുചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. അടുത്തകാലത്ത്​ നടന്ന ഒട്ടനവധി മരണങ്ങളും സ്വന്തം പുരയിടത്തിൽ മറവു ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. പട്ടികജാതി, പട്ടികവർഗ കോളനിയടക്കം സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ പഞ്ചായത്തിൽ വളരെ കുറച്ച് സ്ഥലമുള്ളവർ ആണ് അധികവും. പഞ്ചായത്തിൽ എവിടെയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണണെന്ന് മുസ്​ലിംലീഗ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിജയൻ വെള്ളയിൽ അധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് സലീം, സി.ഡി. ഷാജഹാൻ, ഫൈസൽ കാച്ചാനി, മനോജ് കെ. ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. ആട്, താറാവ് വളര്‍ത്തല്‍ പദ്ധതിയിലേക്ക്​ അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എസ്.സി.എ.ടു എസ്.സി.എസ്.പി ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭ പരിധിയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡിയോടു കൂടി നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരം 600 രൂപയ്ക്ക് 10 താറാവുകളെ നല്‍കും. ആടുവളര്‍ത്തല്‍ പദ്ധതിയില്‍ രണ്ട് പെണ്ണാടുകളുടെ യൂനിറ്റിന് 10,000 രൂപ വരെ സബ്സിഡി നല്‍കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 25 വരെ പത്തനംതിട്ട ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും, വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ല വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2270908.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.