പത്തനംതിട്ട: കുട്ടികൾക്ക് ഹിന്ദി പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ വാഴമുട്ടം നാഷനല്‍ സ്കൂളില്‍ ഹിന്ദി മഞ്ചിന് തുടക്കം കുറിച്ചു. 'നയി ദിശ' എന്ന പദ്ധതിയിലൂടെ ഹിന്ദി ഭാഷയില്‍ കുട്ടികൾ കൂടുതല്‍ പ്രാവീണ്യം നേടുകയാണ് ലക്ഷ്യമെന്ന് ഹിന്ദി അധ്യാപിക റൂബി ഫിലിപ്സ് പറഞ്ഞു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. നയിദിശ പദ്ധതിയില്‍ ഹിന്ദിയിലുള്ള പോസ്റ്റര്‍ ചാര്‍ട്ട് നിര്‍മാണം, വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, കൈയെഴുത്തുമാസിക, കോവിഡുകാല അനുഭവക്കുറിപ്പുകള്‍, ഹിന്ദി കവിതാലാപനം എന്നിവ ഉള്‍പ്പെടുന്നു. ഐ.സി.ടി സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയ ക്ലാസുകളും പദ്ധതിയുടെ ഭാഗമാണെന്ന് ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.