പന്തളം: ചേരിക്കൽ പീപിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിയരാജ് ഭരതൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എസ്. അരുൺ, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ വിനോദ് മുളമ്പുഴ, മഞ്ജു വിശ്വനാഥ് എന്നിവർ സംസാരിച്ചു. ചിത്രകാരൻ മനൂബ് ഒയാസിസ് ഒ.എൻ.വിയുടെ ചിത്രം തൽസമയം വരച്ച് ലൈബ്രറിക്ക് സമർപ്പിച്ചു. സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ സ്വാഗതവും ലൈബ്രേറിയൻ പി.ടി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഫോട്ടോ: ചേരിക്കൽ പീപിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.