റാന്നി: അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി റാന്നി പഞ്ചായത്തിലെ മന്ദിരം പാറയ്ക്കൽ കോളനിയുടെ സമഗ്ര വികസനത്തിനായി ഒരു കോടി അനുവദിച്ചതായി പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികൾ, വീടുകളുടെ പുനരുദ്ധാരണം, നടപ്പാതകൾ, സംരക്ഷണ ഭിത്തികൾ എന്നിവ ഉൾപ്പെടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പാറയ്ക്കൽ കോളനി-ജലനിധി ടാങ്ക് റോഡ് 25.45 ലക്ഷം രൂപ, കോളനിയിലെ പൊതുകിണറിന്‍റെ പുനരുദ്ധാരണം 2.33 ലക്ഷം രൂപ, വിവിധ വീടുകളിലേക്കുള്ള നടപ്പാതകളുടെ പുനരുദ്ധാരണം 7.31 ലക്ഷം രൂപ, വീടുകളുടെ സംരക്ഷണ ഭിത്തികളുടെ നിർമാണം 8.47 ലക്ഷം രൂപ, പൊതുകിണറിന് സമീപത്തെ വലിയ തോട്ടിൽ കലുങ്ക് 7.8 ലക്ഷം രൂപ, കാര്യാട്ട് ആട് കുഴി പാറക്കൽ കോളനി കുടിവെള്ള വിതരണ പദ്ധതി 5.06 ലക്ഷം രൂപ എന്നിങ്ങനെ ചെലവഴിക്കും. ഒരു കോടിയിൽ ബാക്കി തുക കോളനിയിലെ 23 വീടുകളുടെ പുനരുദ്ധാരണത്തിനായും ചെലവഴിക്കും. പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യാൻ കോളനി കേന്ദ്രീകരിച്ച് ഉടൻ യോഗം വിളിക്കുമെന്നും എം.എൽ.എ അറിയിച്ചു. ptl rni_1 parakel colony
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.