പന്തളം നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

പന്തളം: പന്തളം നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ യുവജന മാർച്ച് നടത്തി. പന്തളം നഗരസഭയിലെ വഴിവിളക്ക് അഴിമതി വിജിലൻസ് അന്വേഷിക്കുക, നഗരസഭയിലെ പദ്ധതി നടത്തിപ്പിലെ സ്തംഭാനാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലാണ്​ മാർച്ച്​ നടത്തിയത്​. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ എച്ച്.ശ്രീഹരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.സി.അഭീഷ്, ലസിത ടീച്ചർ, വി.പി.രാജേശ്വരൻ നായർ, എച്ച്.നവാസ്, ഷാനവാസ്, വിഷ്ണു കെ.രമേശ്, ഷെമീർ, അരുൺ, ഉദയകുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഡി.വൈ.എഫ്.ഐ ആഭിമുഖ്യത്തിൽ പന്തളം നഗരസഭയിലേക്ക് നടത്തിയ ബഹുജന മാർച്ച് ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.