ബൈക്കിലെത്തിയ വയോധികയുടെ മാല പൊട്ടിച്ചു

ബൈക്കിലെത്തിയ വയോധികയുടെ മാല പൊട്ടിച്ചു പന്തളം: പന്തളത്ത് ബൈക്കിലെത്തിയ ആൾ വയോധികയുടെ മാല അപഹരിച്ചു. പന്തളം തോന്നല്ലൂർ ഉഷസ് താരയിൽ ഉഷാകുമാരിയുടെ (62) രണ്ടര പവ‍ൻെറ മാലയാണ്​ അപഹരിച്ചത്​. ബുധനാഴ്ച ഉച്ചക്ക്​ 12.30ഓടെ തോന്നല്ലൂർ നന്ത്യാട്ട് വിളയിൽ പൂവണ്ണത്തിൽ റോഡിലായിരുന്നു സംഭവം. കഴിഞ്ഞദിവസം തോന്നല്ലൂർ ക്ഷേത്രത്തിനുസമീപം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു. ഒരാഴ്ചക്കിടെ സമാനമായ രണ്ട്​ പടിച്ചുപറിയും ഒരു പിടിച്ചുപറിശ്രമവും നടന്നത്​ പന്തളം പൊലീസ് സ്​റ്റേഷൻ പരിധിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.