അംഗൻവാടികളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കാൻ​ മാര്‍ഗരേഖ -പ്രമോദ് നാരായണ്‍ എം.എല്‍.എ

റാന്നി: യോജകമണ്ഡലത്തിലെ അംഗൻവാടികളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കാൻ പദ്ധതി സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയാറാക്കുമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. ഇതിനായി ഈ മേഖലയിലെ അക്കാദമിക് വിദഗ്ധരെ പങ്കെടുപ്പിച്ച് വര്‍ക്‌ഷോപ്​ നടത്തും. ദീര്‍ഘമായ ഇടവേളക്കുശേഷം അംഗൻവാടികള്‍ തുറന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ പഠനത്തിനായി ഒരുക്കിയ സൗകര്യങ്ങളും തയാറെടുപ്പുകളും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പരിമിതിയുള്ള അംഗൻ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി. അധ്യാപകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ പദ്ധതി തയാറാക്കുമെന്നും എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി അധ്യക്ഷതവഹിച്ചു. വനിത ശിശുവികസന ജില്ല ഓഫിസര്‍ പി.എസ്. തസ്‌നീം, ജില്ല പ്രോഗ്രാം ഓഫിസര്‍ നിഷ നായര്‍, സ്മിത, ജാസ്മിന്‍, ലത എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.