മൂഴിയാര്‍ ഡാമിൻെറ ഷട്ടറുകൾ തുറക്കും; ജാഗ്രത നിര്‍ദേശം പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ അധീനതയിലെ കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററിൻെറ വാര്‍ഷിക അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മൂഴിയാര്‍ ഡാമിൻെറ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്‍റീമീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യത. തുറന്നുവിടുന്ന ജലം മൂഴിയാര്‍ ഡാമില്‍നിന്ന് കക്കാട് പവർഹൗസ് വരെ എത്താന്‍ രണ്ടുമണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമൂലം നദികളില്‍ 15സെ.മീ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തിൽ കക്കാട്ടാറിൻെറയും മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് കലക്ടർ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.