ഹോട്സ്പോട്ട്​; പിഴവ്​ തിരുത്തണം

പത്തനംതിട്ട: കാട്ടുപന്നി ശല്യം കൂടുതലുള്ള വില്ലേജുകളുടെ ഹോട്സ്പോട്ടുകൾ നിശ്ചയിച്ചതിൽ സംഭവിച്ച ഗുരുതര പാകപ്പിഴയും തെറ്റുംതിരുത്തി പുനർ നിർണയം നടത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രെട്ടറി പഴകുളം മധു ആവശ്യപ്പെട്ടു. രൂക്ഷമായ കാട്ടുപന്നി അക്രമം മൂലം കൃഷിക്കും മനുഷ്യജീവനും ഭീഷണി നേരിടുന്ന പല വില്ലേജുകളും പട്ടികക്ക് പുറത്തായി. വനത്തോട് ഏറ്റവും ചേർന്ന റാന്നി നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ മൂന്നെണ്ണം മാത്രമാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയത്. ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജനങ്ങൾ ഭീതിയിലാണ്. സർക്കാറോ തദ്ദേശ സ്ഥാപനങ്ങളോ ഇക്കാര്യത്തിൽ ജനങ്ങളുടെ രക്ഷക്ക് എത്തുന്നില്ല. ജില്ലയിലെമ്പാടും ഗ്രാമ-നഗര വ്യത്യാസമില്ലാതെ കാട്ടുപന്നി അക്രമം ഉണ്ടാകുന്നുണ്ടെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.