പന്തളം: വേനൽമഴയും കനാൽ വെള്ളവും കയറി മാവര പുഞ്ചയിലെ വിവിധ ഭാഗങ്ങളിലെ ഏക്കർകണക്കിന് നെൽകൃഷി നശിച്ചു. രണ്ടാഴ്ച മുമ്പാണ് ഇവിടെ വിത്തുവിതച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ വിശാലമായ മാവരപുഞ്ചയിലാണ് വ്യാപകമായ കൃഷി നാശം. പുഞ്ചയിലെ താഴ്ന്ന പാടശേഖരങ്ങളിലെ കൃഷിയാണ് വെള്ളംകയറി നശിച്ചത്. 13 ഏക്കറിൽ നെൽവിത്ത് പുറത്തുനിന്ന് വാങ്ങിയാണ് കൃഷിയിറക്കിയത്. വളവും കൂലിയുമടക്കം 1.80 ലക്ഷം രൂപ ചെലവായി. പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം അടിച്ചുവറ്റിക്കാനായി സ്ഥാപിച്ച മോട്ടോർ 24 മണിക്കൂറും പ്രവർത്തിപ്പിച്ചിട്ടും വെള്ളം കുറയാത്ത അവസ്ഥയാണ്. വെള്ളം കടന്നുപോകുന്ന ഭാഗത്തായി മത്സ്യം പിടിക്കുന്നതിനായി വലകെട്ടി നിർത്തിയിരിക്കുകയാണെന്നും പായലും മാലിന്യങ്ങളും ചേറും മത്സ്യങ്ങളും വലയിൽ അടിഞ്ഞുകൂടുന്നതുമൂലം ഒഴുക്ക് തടസ്സപ്പെടുന്നതായും കർഷകർ പറഞ്ഞു. കർഷകർക്കുണ്ടായ നഷ്ടത്തിന് അടിയന്തര നഷ്ടപരിഹാരം എത്തിക്കണമെന്നും ആവശ്യമുയർന്നു. ഫോട്ടോ: വേനൽമഴയിൽ വെള്ളം കെട്ടിനിൽക്കുന്ന മാവര പാടശേഖരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.