റാന്നി: റാന്നി-ചെറുകോൽപ്പുഴ റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനൽകിയ ഭൂവുടമകളെ റാന്നി എം.എൽ.എ കബളിപ്പിച്ചതായി ആക്ഷേപം. റോഡിന് 10 മീറ്റർ വീതി ആക്കുന്നതിന് സമ്മതപത്രം നൽകിയ ഭൂവുടമകളുടെ ഉറപ്പ് ലംഘിച്ച് 13.50 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഭൂവുടമകൾ സമരത്തിനൊരുങ്ങുന്നു. റോഡ് വികസനത്തിന് രൂപവത്കരിച്ച സമിതിയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുമ്പ് അന്നത്തെ എം.എൽ.എ രാജു എബ്രഹാമിൻെറ നേതൃത്വത്തിൽ നടത്തിയ വികസന ജാഥയിൽ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാൻ ഭൂവുടമകൾ സ്ഥലം സൗജന്യമായി നൽകുകയും അളന്ന് കല്ലിടുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധരിക്കുമെന്ന പ്രതീക്ഷയിലാണ് വസ്തു ഉടമകൾ ഭൂമി നൽകിയത്. എന്നാൽ, വസ്തു ഉടമകളുടെ കൂടുതൽ ഭൂമി ഏറ്റെടുത്ത് കിഫ്ബിയെ പദ്ധതി എൽപിക്കാനാണ് എം.എൽ.എ ശ്രമിച്ചതെന്നാണ് ആക്ഷേപം. തങ്ങൾ നൽകിയ 10 മീറ്റർ വീതിയിൽ നല്ല രീതിയിൽ റോഡ് പുനരുദ്ധരിക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. കോഴഞ്ചേരി-കീകൊഴൂർ റാന്നി റോഡ് നല്ല രീതിയിൽ 10 മീറ്റർ വീതിയിൽ വികസിപ്പിച്ചത് അവർ ചൂണ്ടിക്കാണിക്കുന്നു. 10 മീറ്റർ വികസനത്തിന് ഉപരിയായി ഭൂമി നൽകില്ലെന്നും ഇതിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് കൺവീനർ പ്രസാദ് മൂക്കന്നൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.