മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ വീടുകൾക്ക്​ മുന്നിലും മാലിന്യം തള്ളുന്നു

റാന്നി: പ്രധാന റോഡിലെ വിജനമായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ ഇപ്പോഴത് വീടുകള്‍ക്കുമുന്നിലും തുടങ്ങി. മന്ദമരുതി-വെച്ചൂച്ചിറ റോഡിലെ ഇടമണ്‍ സോബാര്‍ സെന്‍റ് മേരീസ് കത്തോലിക്ക പള്ളിക്കും ആനമാടത്തിനും ഇടയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കവറിലാക്കി വലിച്ചെറിയുന്നത്. മാലിന്യം ചീഞ്ഞളിയുന്നതോടെ വീടുകളില്‍ ദുര്‍ഗന്ധത്താലും ഈച്ചശല്യത്താലും കഴിയാനാവാത്ത അവസ്ഥയാണ്. ഇതുവഴി ഒരുതവണയെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് ദുര്‍ഗന്ധം അനുഭവിക്കാതെ കടന്നുപോകാനാവില്ല. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വാര്‍ഡ്​ അംഗം ജോയ്സി ചാക്കോ അധികൃതരെ സമീപിച്ചു. ptl rni_1 waiste photo: മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.