അടൂർ: പള്ളിക്കലിൻെറ ബുദ്ധ സംസ്ക്കാരത്തിന്‍റെ ഓർമകൾ നിലനിർത്താൻ പള്ളിക്കലിൽനിന്ന് കണ്ടെടുത്ത് തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിൽ സൂക്ഷിച്ച ബുദ്ധ വിഗ്രഹം പള്ളിക്കലിൽ സ്ഥാപിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ് പറഞ്ഞു. യോഗ പഠനകേന്ദ്രവും ലൈബ്രറിയും ഉൾപ്പെടുന്ന ഉദ്യാനത്തോടുകൂടിയ ബുദ്ധവിഹാരം സ്ഥാപിക്കണമെന്ന ആശയം 'പള്ളിക്കലപ്പൻ' ചരിത്ര പുസ്തകത്തിലൂടെ മുന്നോട്ടുവെച്ച രഞ്ജിനിയുടെ ആവശ്യം പ്രമേയമാക്കി സർക്കാറിന് സമർപ്പിക്കുമെന്നും അവർ പറഞ്ഞു. രഞ്ജിനി പുസ്തകത്തിൽ ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിരിക്കുന്നത് പ്രകാശനവേളയിൽ പുസ്തകപരിചയം നടത്തിയ ഡോ. പഴകുളം സുഭാഷാണ് സദസ്സിൻെറ ശ്രദ്ധയിൽപെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.