മല്ലപ്പള്ളി: പരുമല തിരുമേനിയിൽനിന്ന് ഒപ്പിയെടുത്ത പ്രാർഥന ജീവിതമുള്ള പുണ്യ പുരുഷനായിരുന്നു വട്ടശ്ശേരിൽ തിരുമേനിയെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ 88മത് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് മല്ലപ്പള്ളി ബഥനി ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ഫാ. പി.കെ. ഗീവർഗീസ്, ഫാ. ജോർജ് പി.എബ്രഹാം, കുഞ്ഞുകോശി പോൾ, പോളസ് ഈപ്പൻ, മത്തായി ജോയി, പ്രസാദ് ജോർജ്, ബാബു താഴത്തുമോടയിൽ, സജി മാത്യു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കുര്യാക്കോസ്, തിരുമാലിട ഹൈന്ദവ സേവ സംഘം പ്രസിഡന്‍റ് എസ്. മനോജ്, എൻ.എസ്.എസ് പ്രതിനിധി ടി.എസ്. ചന്ദ്രശേഖരൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ഇ.ഡി. തോമസ്കുട്ടി തുടങ്ങിയവർ ആദരിച്ചു. ഫോട്ടോ മല്ലപ്പള്ളിയിൽ നടന്ന വട്ടശ്ശേരിൽ തിരുമേനി അനുസ്മരണ സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.