കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ റിമാൻഡിൽ

തിരുവല്ല: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്കിനെ റിമാൻഡ്​ ചെയ്തു. തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് തകഴി കുന്നുമ്മ ശ്രീനിലയത്തിൽ പി.സി. പ്രദീപ്കുമാറിനെയാണ് റിമാൻഡ്​ ചെയ്തത്. കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിനായി വളഞ്ഞവട്ടം സ്വദേശിനിയിൽനിന്ന്​ 15,000 രൂപ വാങ്ങുന്നതിനിടെ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധര‍ൻെറ നേതൃത്വത്തിലെ സംഘം പ്രദീപിനെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.