മഹിള കോൺഗ്രസ് അമ്മനടത്തം സംഘടിപ്പിച്ചു

പത്തനംതിട്ട: കൊല്ലരുതെ ഞങ്ങളുടെ മക്കളെ മുദ്രാവാക്യമുയർത്തി മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽനിന്ന്​ പത്തനംതിട്ട ഗാന്ധി സ്ക്വയർവരെ അമ്മനടത്തം പരിപാടി സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​​ കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലാലി ജോൺ, സുധ നായർ, ഗീത ചന്ദ്രൻ, രജനി പ്രദീപ്. ജില്ല ഭാരവാഹികളായ ശോശാമ്മ തോമസ്, വസന്ത ശ്രീകുമാർ , ദീനാമ്മ റോയ്, പ്രസിത രാജു, അന്നമ്മ ഫിലിപ്, ജോയമ്മ സൈമൺ, ആശാ തങ്കപ്പൻ, എസ്. സജിത, രഞ്ജിനി സുനിൽ, ഷീജ മുരളീധരൻ, സജിത മോഹനൻ എന്നിവർ സംസാരിച്ചു. Photto.... mail : മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ അമ്മനടത്തം പരിപാടി ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.