മാരാമൺ കൺവെൻഷൻ; നന്മ സ്വന്തം സമൂഹത്തിനുവേണ്ടി മാത്രമുള്ളതല്ല -ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്

കോഴഞ്ചേരി: നന്മ സ്വന്തം സമൂഹത്തിനുവേണ്ടി മാത്രമുള്ളതല്ലെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്. മാരാമൺ കൺവെൻഷനിൽ ചൊവ്വാഴ്ച രാവിലെ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മ എന്നത് മാനവികതയുടെ ഉദ്ധാരണത്തിന് വേണ്ടിയാണ്. മനുഷ്യനെ മതിൽക്കെട്ടുകളും ജാതി ചിന്തകൾക്കുമപ്പുറം ചിന്തിക്കാൻ പഠിപ്പിച്ചത് പ്രകൃതിദുരന്തങ്ങളാണ്. ദൈവസ്നേഹത്തിന് അതിരുവെക്കാൻ ജാതിമത ചിന്തകൾക്കൊന്നും കഴിയില്ല. അപര‍ൻെറ വിശ്വാസത്തെ ആദരിക്കാൻ കഴിയുന്നവരാണ് യഥാർഥ ദൈവസ്നേഹി. ക്രിസ്തുവി‍‍ൻെറ മാർഗം സ്വീകരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. റവ. ഡോ. എബ്രഹാം മാർ പൗലോസ് അധ്യക്ഷതവഹിച്ചു. ബുധനാഴ്ച രാവിലെ 7.30ന് ബൈബിൾ ക്ലാസിൽ ഡോ. ജോൺ സാമുവൽ പൊന്നുസാമി ക്ലാസെടുക്കും. 9.30ന് എക്യുമെനിക്കൽ യോഗത്തിൽ ഡോ. ഗ്രീഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ സംസാരിക്കും. Photo: മാരാമണ്ണിൽ ചൊവ്വാഴ്ച രാവിലെ നടന്ന യോഗത്തിൽ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.