മല്ലപ്പള്ളി: യുമായി കുന്നന്താനത്ത് തൊഴിലുറപ്പ് തൊഴിലാളികൾ. പദ്ധതിക്ക് മതിയായ തുക നീക്കിവെക്കുക, പ്രതിവർഷം 200 തൊഴിൽദിനങ്ങൾ അനുവദിക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, വ്യത്യസ്ത അക്കൗണ്ടുകളിൽ ജാതിയടിസ്ഥാനത്തിൽ കൂലി നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 14 വാർഡിലും തൊഴിലിടങ്ങളിൽ പ്രതിഷേധ ധർണ നടത്തി. വിവിധ വാർഡുകളിൽ നടന്ന സമരം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സെക്രട്ടറി ടി.ആർ. രാജു, പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി സതീഷ് ബാബു, വൈസ് പ്രസിഡന്‍റ് എം.കെ. മധുസൂദനൻ നായർ, പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ഈശ്വരി, വി.സി. മാത്യു, മിനി ജനാർദനൻ, ഗീതാകുമാരി, സ്മിത വിജയരാജ്, ഗിരീഷ് കുമാർ, യൂനിയൻ നേതാക്കളായ കെ.പി. പ്രസന്നകുമാർ, ഷിനി കെ. പിള്ള, പി.ടി. സുഭാഷ്, വി.ജി. ബിജു, സുമ ആലുംമൂട്ടിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.